വൈപ്പിൻ : നായരമ്പലം നാലാം വാർഡിൽ കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ പൈപ്പിന്റെ അറ്റുകുറ്റപ്പണി നടത്തി കുടിവെള്ളക്ഷാമം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാലിപ്പുറം ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.എസ്. സോളിരാജ്, പഞ്ചായത്ത് മെമ്പർ ജോബി വർഗീസ്, കെ.വൈ. ദേവസിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പഞ്ചായത്തും വാട്ടർ അതോറിറ്റിയും കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു.