പട്ടിമ​റ്റം: ഐ.എൻ.ടി.യു.സി കുന്നത്തുനാട് റീജിയണൽ സമ്മേളനം വി.പി.സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് പി.ഡി.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി, പ്രൊഫ.എൻ.പി.വർഗീസ്, നിബു കുര്യാക്കോസ്, സി.പി.ജോയ്, എം.പി.രാജൻ, എം.ടി.ജോയ്, ബിനീഷ് പുല്യാട്ടിൽ, ഏലിയാസ് കാരിപ്ര, എം.പി.സലിം, റഷീദ് കാച്ചാംകുഴി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.പ്രഭാകരൻ, വി.ആർ.അശോകൻ, അരുൺ വാസു, കെ.എം.പരീത്പിള്ള എന്നിവർ പ്രസംഗിച്ചു.