ആലുവ: എൺപതാം പിറന്നാൾ ആഘോഷിക്കുന്ന ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന് പിറന്നാൾ ആശംസകളുമായി ആലുവ സ്വരസുധ കിഴക്കേ കടുങ്ങല്ലൂരിൽ ഉദയാസ്തമയ സംഗീതാർച്ചന നടത്തും. പിറന്നാൾ ദിനമായ പത്തിന് രാവിലെ രാവിലെ 8.30 ന് സഹകരണ ബാങ്ക് ഹാളിൽ കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട് ഉദ്ഘാടനം ചെയ്യും. രാത്രി 9 മണിവരെ തുടരും. യേശുദാസ് ആലപിച്ച 101 ഗാനങ്ങൾ വിവിധ ഗായകർ ആലപിക്കും. വൈകിട്ട് ആറിന് നടക്കുന്ന സമ്മേളനം ഡോ. സി.എം. ഹൈദരാലി ഉദ്ഘാടനം ചെയ്യും. സ്വരസുധ പ്രസിഡന്റ് ഡോ. ജി. വിനോദ്കുമാർ അദ്ധ്യക്ഷത വഹിക്കും. സരിഗ സംഗീത അക്കാഡമി ഡയറക്ടർ ഡോ.എസ് ഹരിഹരൻ നായർ, എഴുത്തുകാരി ഗ്രേസി എന്നിവർ പങ്കെടുക്കും സംഗീതാർച്ചനയിൽ പാടേണ്ടവർ 9846096186 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടണമെന്ന് സ്വരസുധ സെക്രട്ടറി ഡോ. സുന്ദരം വേലായുധൻ അറിയിച്ചു.