prakashanam-
സിന്ധു വിജയകുമാർ രചിച്ച ‘നേരുടൽ’ കവിതാസമാഹാരം പ്രകാശന സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: സിന്ധു വിജയകുമാർ രചിച്ച ‘നേരുടൽ’ കവിതാസമാഹാരം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാട് പ്രകാശിപ്പിച്ചു. കവി മുരുകൻ കാട്ടാക്കട ആദ്യ പ്രതി ഏറ്റുവാങ്ങി. ഹരിദാസ് കരിവള്ളൂർ പുസ്തകം പരിചയപ്പെടുത്തി. അംബേദ്കർ പാർക്കിൽ നടന്ന സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ, പ്രൊഫ. എൻ.ജി. ഉണ്ണിക്കൃഷ്ണൻ, അജി ദൈവപുര, രാധ മീര, ഉണ്ണിക്കൃഷ്ണൻ കീച്ചേരി, സോക്രട്ടീസ് കെ.വാലത്ത്, ടി വി. നിഥിൻ, പി.കെ. രമാദേവി തുടങ്ങിയവർ സംസാരിച്ചു. സിന്ധു വിജയകുമാർ മറുപടി പ്രസംഗം നടത്തി.