വൈപ്പിൻ : എസ് എഫ് ഐ എറണാകുളം ജില്ലാ പഠനക്യാമ്പ് ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകഹാളിൽ സമാപിച്ചു. ജില്ലാ പ്രസിഡൻറ് അമൽ ജോസ് പതാക ഉയർത്തി. എസ് എഫ് ഐ മുൻ സംസ്ഥാന പ്രസിഡൻറ് ഷിജു ഖാൻ ഉത്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ ആർ ഗോപി സ്വാഗതം പറഞ്ഞു. എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ശില്പ സുരേന്ദ്രൻ , ജില്ലാ സെക്രട്ടറി അമൽ , സംസ്ഥാന കമ്മിറ്റി അംഗം സജിത സദാശിവൻ, സച്ചിൻ കുര്യാക്കോസ് , പൂയപ്പിള്ളി തങ്കപ്പൻ, ഡോ. കെ കെ ജോഷി , കെ എൻ ഉണ്ണികൃഷ്ണൻ , എം കെ ശിവരാജൻ, എ പി പ്രനിൽ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത പ്രതിനിധികൾക്ക് തുണിസഞ്ചിയും അദ്ധ്യക്ഷ വേദിയിലുള്ളവർക്ക് പച്ചക്കറികളും മുനമ്പം മത്സ്യപ്രവർത്തക സംഘം പ്രസിഡൻറ് സുധാസ് തായാട്ടിന്റെനേതൃത്വത്തിൽ വിതരണം ചെയ്തു. വർത്തമാന കാലഘട്ടത്തിൽ മാർക്‌സിനെ വായിക്കുമ്പോൾ എന്ന വിഷയത്തിൽ സി ബി ദേവദർശൻ ക്ലാസെടുത്തു.250 പ്രതിനി​ധികൾ പങ്കെടുത്തു.