ആലുവ: ചൂർണിക്കരയിലെ ബഡ്‌സ് ഫോർ മെന്റലി ചലഞ്ചഡ് സ്‌കൂളിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കേക്ക് മുറിച്ച് മധുരപലഹാര വിതരണവും ജൂനിയർ മജീഷ്യൻ കൃഷ്ണനുണ്ണി രഞ്ജിത് അവതരിപ്പിച്ച മാജിക് ഷോയും ഉണ്ടായിരുന്നു. ബഡ്‌സ് സ്‌കൂളിലെ അദ്ധ്യാപിക ബേബി സരള, പൊതുപ്രവർത്തകരായ കെ. രഞ്ജിത്ത്കുമാർ, സനീഷ് കളപ്പുരയ്ക്കൽ, രാജേഷ് കുന്നത്തേരി, കൃഷ്ണദാസ്, കമല, സ്‌കൂളിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.