ആലുവ: സെന്റ് സേവ്യേഴ്‌സ് കോളേജിലെ ഫിസിക്‌സ് വിഭാഗം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്തർദേശീയ സെമിനാർ കാലിഫോർണിയ ബ്രെയ്ൻ കോർപിൽ മെഷീൻ ലേണിംഗ് സയന്റിസ്റ്റായ അരുൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ശാലിനി അദ്ധ്യക്ഷത വഹിച്ചു. വകുപ്പദ്ധ്യക്ഷ ഡോ. ഷീന സേവ്യർ, ഡോ. ലിമ ആന്റണി, ഡോ. സുജാത, ഡോ. വിമല ജോർജ് എന്നിവർ സംസാരിച്ചു.