അങ്കമാലി: കിങ്ങിണി ഗ്രൗണ്ടിൽ നഗരസഭ വികസനോത്സവ് 2020 ൽ ഇന്ന് ഉച്ചയ്ക്ക് 2.30 ന് ജനപ്രതിനിധി സംഗമം നടക്കും. സംഗമം സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ .എ സാജു പോൾ മുഖ്യാതിഥിയായിരിക്കും. ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ്‌ സാബു ജോർജ് മുഖ്യ പ്രഭാഷണം നടത്തും. 'പൗരത്വഭേദഗതി നിയമവും ഇന്ത്യൻ ജനാധിപത്യവും എന്ന വിഷയത്തിൽ വൈകിട്ട് 5.30 ന് സെമിനാർ നടക്കും. മുൻ എം.പി പി. രാജീവ്, മാത്യു കുഴൽനാടൻ, എം.ടി. രമേശ് എന്നിവർ പങ്കെടുക്കും. മുൻ മന്ത്രി ജോസ് തെറ്റയിൽ മോഡറേറ്ററാകും.