കൊച്ചി: സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ 28-ാമത് സിനഡിന്റെ ഒന്നാം സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 10 മുതൽ 15 വരെ ചേരും. സഭയിലെ 64 മെത്രാന്മാരിൽ 58 പേർ പങ്കെടുക്കും. അനാര്യോഗ്യവും പ്രായാധിക്യവും മൂലമാണ് മറ്റ് മെത്രാന്മാർക്ക് സിനഡിൽ പങ്കെടുക്കാൻ സാധിക്കാത്തത്.
സിനഡിന് മുന്നോടിയായി മെത്രാന്മാർ പങ്കെടുക്കുന്ന ധ്യാനം ഇന്നാരംഭിക്കും. 10 ന് രാവിലെ 9 ന് മേജർ ആർച്ചുബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ആരാധനാക്രമം മാറ്റുന്നതുൾപ്പെടെ സിനഡ് സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന. വിശ്വാസികൾക്ക് അഭിമുഖമായ കുർബാന അർപ്പണം മാറ്റണമെന്ന നിർദ്ദേശത്തെ ഒരു വിഭാഗം വൈദികരും വിശ്വാസികളും എതിർത്തിട്ടുണ്ട്.