നെടുമ്പാശേരി: കർഷകസംഘം ചെങ്ങമനാട് വില്ലേജ് കമ്മിറ്റി പൊതുപണിമുടക്കിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച കാൽനടജാഥ കർഷകസംഘം ജില്ലാ കമ്മിറ്റിഅംഗം പി.വി. തോമസ് ജാഥാ ക്യാപ്ടനും വില്ലേജ് സെക്രട്ടറിയുമായ കെ.വി. ഷാലിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ.ബി. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘം നെടുമ്പാശേരി ഏരിയ പ്രസിഡന്റ് പി.ജെ. അനിൽ, ഏരിയാ കമ്മിറ്റിഅംഗം ടി.വി. ജോണി, ലോക്കൽ സെക്രട്ടറി ടി.എ. ഇബ്രാഹിംകുട്ടി, ആർ. സുനിൽകുമാർ, സി. ഗോപാലകൃഷ്ണൻ, വില്ലേജ് പ്രസിഡന്റ് കെ.ബി. മനോജ് എന്നിവർ സംസാരിച്ചു.