കൊച്ചി : പിറവം പള്ളിയുടെ ഭാഗമായുള്ള ചാപ്പലുകളുടെ നിയന്ത്രാണാവകാശം ആർക്കാണെന്ന് വ്യക്തമാക്കി വിശദാംശങ്ങൾ നൽകാൻ എറണാകുളം ജില്ലാ കളക്ടർക്ക് ഹൈക്കോടതി ഒരാഴ്ച കൂടി സമയം നൽകി. നേരത്തെ ചാപ്പലുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കളക്ടർ റിപ്പോർട്ട് തയ്യാറാക്കിയിരുന്നെങ്കിലും ചില ചാപ്പലുകൾ സ്വകാര്യ വ്യക്തികളുടെ അവകാശത്തിൽ പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു. ഇതുകൂടി പരിഗണിച്ച് വിശദീകരണം നൽകാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളത്. ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ ഹൈക്കോടതി വിധിയെത്തുടർന്ന് പിറവം പള്ളി സർക്കാർ ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറിയിരുന്നു.