പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ തന്ത്രി എ.എൻ.ഷാജി മേൽശാന്തി വി.കെ.സന്തോഷ് എന്നിവരുടെ കാർമ്മികത്വത്തിൽ ഉത്സവത്തിന് കൊടിയേറി. ഉച്ചക്ക് നടന്ന അന്നദാനത്തിൽ ആയിരങ്ങൾ പങ്കു കൊണ്ടു.തുടർന്നുള്ള ദിവസങ്ങളിൽ ഭക്തിഗാനാമൃതം, കളമെഴുത്ത്, സർപ്പം പാട്ട്, ഗജപൂജ - ആനയൂട്ട് എന്നിവ നടക്കും. 9 ന് പള്ളിവേട്ടയും 10 ന് ആറാട്ടും നടക്കും. ഭാരവാഹികളായ പി.കെ.ബാലസുബ്രഹ്മണ്യൻ, സി.വി.ദിലീപ് കുമാർ, കെ.എസ്.ശിവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.