ആലുവ: വീട് വിട്ടിറങ്ങിയ വൃദ്ധയ്ക്ക് റൂറൽ ജില്ലാ പിങ്ക് പൊലീസ് തുണയായി. പുതുവാശേരി സ്വദേശിയായ വൃദ്ധയെ ദേശത്തെ ഒരു ക്ഷേത്രത്തിന് സമീപത്തുനിന്നാണ് പിങ്ക് പൊലീസ് രക്ഷപെടുത്തിയത്. മകൻ മദ്യപാനിയാണെന്നും മരുമകൾ വഴക്കുപറഞ്ഞെന്നും പറഞ്ഞാണ് വീടുവിട്ടിറങ്ങിയത്. വൃദ്ധയെ പിങ്ക് പൊലീസിന്റെ ശ്രദ്ധയിൽ പെടുകയും വിവരങ്ങൾ ചോദിച്ചറിഞ്ഞ് വനിതാസെല്ലിലേക്ക് കൊണ്ടു പോരുകയുമായിരുന്നു. പിന്നീട് മകനെ വിളിച്ചുവരുത്തുകയും പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന ഉറപ്പിൽ മകന്റയ കൂടെ തിരികെ വീട്ടിലേക്ക് പറഞ്ഞ് വിടുകയാെിരുന്നു. എസ്.ഐ ഖദീജ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രീതി, നിമിന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.