കോലഞ്ചേരി: സവാള വില ഇടിഞ്ഞു, വില്പന വില 60 ലെത്തി. 95-100 നിരക്കിലായിരുന്നു രണ്ടാഴ്ചയോളം വില്പന എന്നാൽ കഴിഞ്ഞ ശനി മുതൽ വില താഴേയ്ക്കാണ് ഇന്നലെ റീട്ടെയിൽ കടകളിൽ വില താഴ്ന്ന് 50-60ലെത്തി. രണ്ട് മാസത്തോളമായി വില ഉയർച്ചയിലും, താഴ്ചയിലുമൊക്കെയാണ്. ഇനിയും കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽ വിളവെടുപ്പ് തുടങ്ങി. വില വരും ദിവസങ്ങളിൽ ഇനിയും താഴും. എന്നാൽ സവാളയ്ക്കൊപ്പം വിലക്കയറ്റത്തിലായ മുരിങ്ങയും, മാങ്ങയും പിന്നോട്ടില്ലെന്നറിയിച്ച് ഉയരത്തിൽ തന്നെയാണ് .
സവാള 50ഥ60
മാങ്ങ 160
മുരിങ്ങ 400 -300
ലാസൽഗോൺ മാർക്കറ്റിൽ സവാള ആവശ്യത്തിലധികം.വിദേശ ഇറക്കുമതിയും കൂടി.