പള്ളുരുത്തി: ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ കൊച്ചി തുറമുഖ തൊഴിലാളികൾ പങ്കെടുക്കുമെന്ന് കൊച്ചിൻ പോർട്ട് ജോയിന്റ് ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. തൊഴിലാളികളുടെ കൺവെൻഷനിൽ പണിമുടക്ക് വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.പി.എം.മുഹമ്മദ് ഹനീഫ, സി.ഡി.നന്ദകുമാർ, വി.എച്ച്. ഷിഹാബുദീൻ, എം.ജമാൽ കുഞ്ഞ്, ബി.ഹംസ, വി.പി.താഹ എന്നിവർ പങ്കെടുത്തു.