കൊച്ചി: സീറോ മലബാർ സഭാതലവനും കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) പ്രസിഡന്റുമായ കർദ്ദിനാൾ ജോർജ് ആലഞ്ചേരി പൗരത്വ നിയമഭേദഗതിയെ ന്യായികരിക്കുന്ന ബി.ജെ.പിയുടെ നോട്ടീസ് കൈപ്പറ്റിയത് ന്യൂനപക്ഷ സമൂഹത്തോടുള്ള വഞ്ചനയാണെന്ന് സഭാ സുതാര്യസമിതി (എ.എം.ടി) ആരോപിച്ചു.

കോടതിയിലും ആദായനികുതി വകുപ്പിലും നടക്കുന്ന സിവിൽ, നികുതി വെട്ടിപ്പ് കേസുകളിൽ നിന്ന് രക്ഷപെടാനാണ് കർദ്ദിനാളിന്റെ ശ്രമമെന്ന് സമിതി ആരോപിച്ചു. ബി.ജെ.പിയു

പ്രസിഡന്റ് മാത്യു കരോണ്ടുകടവിൽ അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ, ഷൈജു ആന്റണി , വൈസ് പ്രസിഡന്റ് ജെക്‌സ് നെറ്റിക്കാടൻ, മാർട്ടിൻ പയ്യപ്പിള്ളി, ജോയിന്റ് സെക്രട്ടറി പാപ്പച്ചൻ ആത്തപ്പിള്ളി, ജൈമോൻ ദേവസ്യ, ടോമി തച്ചപ്പിള്ളി, ലോനപ്പൻ കോനുപറമ്പൻ എന്നിവർ പ്രസംഗിച്ചു.