പറവൂർ : കഴിഞ്ഞദിവസം നിര്യാതനായ യൂത്ത് കോൺഗ്രസ് പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രമോദ് ബി. മേനോന്റെ മകൻ പ്രണവിന്റെ പത്താംക്ലാസ് വരെയുള്ള വിദ്യാഭ്യാസ ചെലവ് യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും. ചേന്ദമംഗലം ഗവ.എൽ.പി. സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് പ്രണവ്. യൂത്ത് കോൺഗ്രസ് പാർലമെന്റ് കമ്മിറ്റിയുടെ മുൻ ഭാരവാഹികളിൽ നിന്ന് സ്വരൂപിച്ച തുകയും പ്രമോദിന്റെ കുടുംബത്തിന് കൈമാറി. നേതാക്കളായ എം.വി.രതീഷ് ,കെ.എം. മധു എം.എ. വഹാബ്, ജോസഫ് മാർട്ടിൻ, നൗഫിദ ഡാനി, റസിയ ബീവി, കെ.എം. അജയകുമാർ, വിനിൽ ആന്റണി, ജോബി കാട്ടിത്തറ തുടങ്ങിയവർ പങ്കെടുത്തു.