പള്ളുരുത്തി: ഗ്യാസ് അടുപ്പിലെ കുക്കർ കത്തിക്കരിഞ്ഞ് വീടിന്റെ അടുക്കള ഭാഗത്ത് തീപിടിച്ചു.ഇ.എസ്.ഐ റോഡിൽ കൈതവളപ്പിൽ നാൻസിയുടെ വീട്ടിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. അടുപ്പിൽ ഭക്ഷണം വെച്ച് പുറത്തു പോയതായിരുന്നു ഇവർ. തീയും പുകയും കണ്ട നാട്ടുകാർ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തക്ക സമയത്ത് അസി. സ്റ്റേഷൻ ഓഫീസർ അനിൽ കുമാറും സംഘവും എത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഈ സമയം വീട്ടിൽ പ്രായമായ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.