കൊച്ചി: സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളുടെ 2018 വർഷത്തെ പ്രവർത്തനമികവിന് തൊഴിൽ വകുപ്പിന്റെ സർട്ടിഫിക്കറ്റ് ഒഫ് എക്‌സലൻസ് വജ്ര അവാർഡിന് ശ്രീധരീയം ആയുർവേദിക് ഐ ഹോസ്പിറ്റൽ തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച തൊഴിൽ ദാതാവ്, സംതൃപ്തരായ ജീവനക്കാർ, മികവുറ്റ തൊഴിൽ അന്തരീക്ഷം, നൈപുണ്യ വികസനം, സ്ത്രീസൗഹൃദം, തൊഴിലാളികളുടെ ക്ഷേമം, തൊഴിലിടത്തിലെ സുരക്ഷ എന്നീ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് അംഗീകാരം. കോഴിക്കോട്ട് നടന്ന ചടങ്ങിൽ തൊഴിൽ നൈപുണ്യ വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണൻ ശ്രീധരീയം എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ കെ.എസ് ബിജുപ്രസാദിന് അവാർഡ് സമ്മാനിച്ചു.