കൊച്ചി: ബി.പി.സി.എൽ സ്വകാര്യവത്കരണത്തിനെതിരെ ജീവനക്കാർ നടത്തുന്ന സമരത്തെത്തുടർന്ന് അമ്പലമുകളിലെ പ്ളാന്റിന്റെയും റിഫൈനറിയുടെയും പ്രവർത്തനങ്ങൾ തടസപ്പെടുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ നീക്കവും പ്ളാന്റിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനവും തടസപ്പെടരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ജീവനക്കാരുടെ സമരത്തെത്തുടർന്ന് ബി.പി.സി.എൽ നൽകിയ പൊലീസ് സംരക്ഷണ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.