orbituary
കെ.എൽ.ശിവകുമാർ

കൊച്ചി : പാർത്ഥാസ് മാനേജിംഗ് പാർട്ണർ ആലപ്പുഴ എം.ഒ വാർഡ് ലക്ഷ്മണ ഗാർഡൻസിൽ ( പാർത്ഥാസ് ഹൗസ്) കെ.എൽ. ശിവകുമാർ (63) ലണ്ടനിൽ നിര്യാതനായി. ഇളയ മകൾ ശ്രദ്ധാക്‌സന മുദ്രികയുടെ നിയമ ബിരുദദാന ചടങ്ങിൽ സംബന്ധിക്കാൻ ഡിസംബർ 17 നായിരുന്നു ലണ്ടനിൽ എത്തിയത്. തൊട്ടടുത്ത ദിവസം ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 5 ന് ഇന്ത്യൻസമയം വൈകിട്ട് 3.30 നായിരുന്നു അന്ത്യം. ഡിസംബർ 29 ന് നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു.

ഭാര്യ : ശ്രീദേവി ശിവകുമാർ. മറ്റ് മക്കൾ : ഡോ. സിദ്ധി മുദ്രിക (ആസ്ട്രേലിയ) ശ്രുതി മുദ്രിക ( ഇൻഫോസിസ്, ബംഗളൂരു). മരുമകൻ : രാജ് ബഹാദൂർ (എൻജിനീയർ, ആസ്ട്രേലിയ). മൃതദേഹം ലണ്ടനിലെ നടപടികൾ പൂർത്തീകരിച്ച് കൊച്ചിയിലെത്തിക്കും. സംസ്കാരം പിന്നീട് ആലപ്പുഴയിലെ വീട്ടുവളപ്പിൽ.