കൊച്ചി: ഉണങ്ങിയ ഇലകളും മാലിന്യങ്ങളും പ്ളാസ്റ്റിക്കും തുറസായ സ്ഥലങ്ങളിൽ കത്തിക്കുന്നത് തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കാൻ ചേരാനെല്ലൂർ പഞ്ചായത്തിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ചിറ്റൂർ സ്വദേശി ശ്രീനിവാസൻ നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. ചേരാനെല്ലൂർ പഞ്ചായത്തിൽ അടുത്തടുത്ത് വീടുകളുണ്ടായിട്ടും പ്ളാസ്റ്റിക്കും കരിയിലയുമുൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്ന സ്ഥിതിയുണ്ട്. ഹർജിക്കാരന്റെ സമീപവാസികൾ മാലിന്യങ്ങൾ കത്തിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നെന്നും ഹർജിയിൽ ആരോപിക്കുന്നു. ഖരമാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാൻ നടപടിയെടുക്കണമെന്ന് പഞ്ചായത്തിനു നിർദ്ദേശം നൽകണം, തുറസായ സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് നിരോധിക്കാൻ നിർദ്ദേശിക്കണം എന്നിവയാണ് ഹർജിയിലെ ആവശ്യങ്ങൾ.

തെക്കൻ പറവൂർ തണൽ ചാരിറ്റബിൾ സൊസൈറ്റി പരിസ്ഥിതിയെ സംരക്ഷിക്കൂ , പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൂ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ