കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ദ്വിദിന സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് ശില്പശാലക്ക് തുടക്കമായി. ഡോ. ജെറിൻ പോൾ (അസിസറ്റന്റ് പ്രൊഫസർ, സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം, വിമല കോളേജ്, തൃശൂർ) ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആർ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ അനാലിസിസ് എന്ന വിഷയത്തിൽ ക്ലാസ് നടന്നു.കോളേജ് പ്രൻസിപ്പൽ ഡോ. ഡെൻസിലി ജോസ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ.എം.എസ്.വിജയകുമാരി, കൺവീനർ ഡോ. ഡയാനാ ആൻ ഐസക്, പ്രൊഫസർ സുധാ വി. എന്നിവർ സംസാരിച്ചു. ഏറെ സങ്കീർണമായ ദത്തങ്ങളുടെ വിതരണവും ഗ്രാഫിക്കൽ അവതരണവും ആർ പ്രോഗ്രാമിംഗ് ഉപയോഗിച്ച് ലളിതമാക്കുന്നത് എങ്ങനെയെന്ന് പരിശീലിപ്പിക്കുന്നതായിരുന്നു ശില്പശാല. പരാ മെട്രിക്ക് നോൺ പരാമെട്രിക്ക് രീതി ശാസ്ത്രങ്ങൾ ഉപയോഗിച്ചുള്ള വിശകലനവും നടന്നു.കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുള്ള ദുരന്തങ്ങളുടെ ആഴവും വ്യാപ്തിയും കൃത്യമായി കണ്ടെത്താൻ ഉപകരിക്കുന്ന കമ്പ്യൂട്ടർ സോഫ്റ്റ് വെയറായ ആർ പ്രോഗ്രാമിംഗ് ആക്കാദമിക സമൂഹത്തിന് സൂക്ഷ്മവും വിശദവുമായി പരിചയപ്പെടുത്തി.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ദ്വിദിന സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് ശില്പശാല തൃശൂർ വിമല കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അസിസറ്റന്റ് പ്രൊഫ.. ജെറിൻ പോൾ ഉദ്ഘാടനം ചെയുന്നു