മൂവാറ്റുപുഴ: മൂവാറ്റുപുഴ ടി.കെ. രാമകൃഷ്ണൻ സ്മാരക ലെെബ്രറിയുടെ ആഭുമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരക്ക് തുടക്കമായി .ഭരണ ഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ലെെബ്രറി അങ്കണത്തിൽ നടന്ന പ്രഭാഷണ പരമ്പര ഡോ. രാജ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു . ലെെബ്രറി പ്രസിഡന്റ് കെ.എൻ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ലെെബ്രറി സെക്രട്ടറി സജി ഏലിയാസ്, താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന, ജില്ലാ ലെെബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.പി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. മാസത്തിൽ രണ്ട് പ്രഭാഷണങ്ങൾ സംഘടിപ്പിക്കുവാനാണ് ലെെബ്രറി ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്നവിഷയത്തിൽ ജനുവരി 25ന് വെെകിട്ട് 5.30ന് ലെെബ്രറി അങ്കണത്തിൽ മാധ്യമ പ്രവർത്തകനായ അഭിലാഷ് മോഹനനാണ് പ്രഭാഷണം നടത്തുന്നതെന്ന് കെ.എൻ. ജയപ്രകാശ് പറഞ്ഞു.