മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 726-ാം നമ്പർ കടാതി ശാഖയുടെ കീഴിലുളള ഗുരുകൃപ കുടുംബ യൂണിറ്റിന്റെ കുടുംബ പ്രാർത്ഥന യോഗം റാക്കാട് എസ്.എൻ വിലാസത്തിൽ ദാമോദരന്റെ വസതിയിൽ തങ്കമ്മ ദാമോദരന്റെ ദീപാർപ്പണത്തിനു ശേഷം ശാഖ പഞ്ചായത്ത് കമ്മറ്റി അംഗം ജയകുമാർ തറനിലം ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി എം എസ് ഷാജി അദ്ധ്യക്ഷത വഹിച്ചു .ജയശ്രീ ബാബു മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് കൺവീനർ മിനി ശശി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു .