kamal
. മാർത്തോമാ ചെറിയപള്ളി സംരക്ഷി​ക്കണമെന്ന് ആവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതി സംഘടിപ്പിച്ചഅനിശ്ചിത കാല രാപ്പകൽ റിലേ സത്യാഗ്രഹം ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം : മതനിരപേക്ഷ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ യാക്കോബായ സഭയ്ക്ക് അർഹമായ നീതി കിട്ടിയില്ലെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. നീതി കിട്ടിയിട്ടില്ല എന്ന് മാത്രമല്ല നീതിതേടി എവിടെയും പോകാൻ പാടില്ലെന്ന വിചിത്ര വിധിയുംവന്നു. മാർത്തോമാ ചെറിയപള്ളി സംരക്ഷി​ക്കണമെന്ന് ആവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതി സംഘടിപ്പിച്ചഅനിശ്ചിത കാല രാപ്പകൽ റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാക്കോബായ സുറിയാനി സഭയുടെ 1934 ഭരണഘടനയുടെ ഒറിജിനൽ സുപ്രീംകോടതിയിൽ ഇതുവരെയും വന്നിട്ടില്ല. അതിന്റെ ഒരു പകർപ്പ് സ്വകാര്യവ്യക്തി അച്ചടിച്ച് കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് മാത്രമേയുള്ളൂ. ശ്രേഷ്ഠ കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണംനടത്തി.
ചടങ്ങിൽ രണ്ടു ഹൈന്ദവ കുടുംബങ്ങൾക്ക് മാർതോമാ ചെറിയപള്ളി നിർമിച്ചുനൽകിയ ഭവനങ്ങളുടെ താക്കോൽ ദാനംനടന്നു. ശ്രേഷ്ഠ കാതോലിക്കാ ബാവായും, ജസ്റ്റിസ് കെമാൽ പഷായും ചേർന്ന് വാളറ ഉരുളിചാലിൽ മിനി കുട്ടപ്പൻ, കമ്പിളികണ്ടം കാളകൂടത്ത് വിഷ്ണു സായി എന്നിവർക്ക് താക്കോൽ കൈമാറി. കൺവീനർ എ. ജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം എൽ എ, മുനിസിപ്പൽ ചെയർപേഴ്‌സൺ മഞ്ജു സിജു, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ എ. നൗഷാദ്, എ. ടി.പൗലോസ് , പി. ടി. ജോണി, പി. എ. സോമൻ, ഭാനുമതി രാജു, അഡ്വ. സി. ഐ ബേബി, ബകനോയ് മണ്ണഞ്ചേരി, ഫാ. എൽദോസ് കാക്കനാട്ട്, ഫാ.ബിജു അരീക്കൽ, ഫാ.ബേസിൽ കൊറ്റിക്കൽഎന്നിവർ പ്രസംഗിച്ചു