കൊച്ചി: കോക്ളിയർ ഇംപ്ളാന്റിസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ (സിയാക്സ്) സംസ്ഥാന പ്രതിനിധി സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്‌ഘാടനം ചെയ്തു. കളമശേരി പി.ഡബ്ളു.ഡി റെസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ബിജു.പി.ആർ അദ്ധ്യക്ഷനായി. നവാസ് ആലുവ, റഷീദ് ആലപ്പുഴ, നജുമുദ്ദിൻ അഷ്റഫ്, വിജേഷ്,ഇസ്മയിൽ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.