കൊച്ചി: എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വനിതാസംഘടനകളുടെ കൂട്ടായ്മയായ ജ്വാലയുടെ ലോഗോ ഡോ.എം.ലീലാവതി പ്രകാശനം ചെയ്തു.മതത്തിന്റെ അടിസ്ഥാനത്തിൽ പൗരൻമാരെ വിഭജിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയാണ് ജ്വാലയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി 11 ന് വൈകിട്ട് മൂന്നിന് മറൈൻഡ്രൈവിൽ പ്രതിഷേധ സംഗമം നടത്തുമെന്ന് ജ്വാല ഭാരവാഹികൾ അറിയിച്ചു