inauguaration
എളങ്കുന്നപ്പുഴ പൂക്കാട് നിർമ്മാണം പൂർത്തിയായ റോഡുകളുടെ ഉദ്ഘാടനം എസ് ശർമ്മ എം എൽ എ നിർവഹിക്കുന്നു

വൈപ്പിൻ : എളങ്കുന്നപ്പുഴ പൂക്കാട് നിർമ്മാണം പൂർത്തീകരിച്ച നാല് ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം എസ്. ശർമ്മ എം.എൽ.എ നിർവഹിച്ചു. ചുങ്കം പൂക്കാട് , ഐ.എൽ അലക്‌സാണ്ടർ റോഡ്, പണ്ടാരൾറമ്പ് തെങ്ങശ്ശേരി റോഡ്, ടൈൽസ് റോഡ് എന്നിവയുടെ നിർമ്മാണം നടത്തിയത് ഫിഷറീസ് വകുപ്പിൽ നിന്ന് അനുവദിച്ച 48 ലക്ഷം രൂപ ഉപയോഗിച്ചാണ്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയ ഹാർബർ എൻജിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥർക്കും നിർമ്മാണത്തിൽ സഹകരിച്ച പരിസരവാസികൾക്കും എം എൽ എ നന്ദി അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റസിയ ജമാൽ , ബ്ലോക്ക് പഞ്ചായത്ത് അംഗം ലില്ലി ആൽബർട്ട്, പഞ്ചായത്ത് അംഗങ്ങളായ ബെന്നി ബെർണാഡ്, മാത്യു ലിഞ്ചൻ റോയ് , അസി..എക്‌സിക്യുട്ടീവ് എൻജിനീയർ എം.ജെ. ആൻസി എന്നിവർ സംസാരിച്ചു.