fr-joseph-pallippadan-80

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാംഗവും ലിസി ആശുപത്രി മുൻ ഡയറക്ടറുമായ ഫാ. ജോസഫ് പള്ളിപ്പാടൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊരട്ടി തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ. നടേൽ ലിസ്യൂ ഇംഗ്ലീഷ് എസ്.എച്ച്.എച്ച്.എസ് സ്ഥാപകനും മാനേജർ, ഫാർമസി കോളേജ് മാനേജേഴ്‌സ് അസോസിയേഷൻ ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. വൈക്കം വെൽഫെയർ സെന്റർ, പാദുവാപുരം നസ്രത്ത് ഇൻസ്റ്റിറ്റ്യൂഷൻസ്, ഗ്രീൻ ഗാർഡൻസ് ചാപ്ലയിൻ, എളവൂർ അനുഗ്രഹസദൻ എന്നിവയുടെ ചുമതലയും നിർവഹിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ചാക്കോ, റോസി, സ്റ്റീഫൻ, സെബാസ്റ്റ്യൻ. യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് സഹോദരീപുത്രനാണ്.