കോലഞ്ചേരി: ദേശീയ പണിമുടക്കിന്റെ വിജയത്തിനായി കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു ഏരിയാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരിയിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. ജില്ലാ പ്രസിഡന്റ് പി.എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.എൻ അജിത് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.എ ശശിധരൻ, സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം.എൻ മോഹനൻ, സെക്രട്ടറി കെ.കെ ഏലിയാസ്, എൻ.വി കൃഷ്ണൻകുട്ടി, പ്രസന്ന ഗോപാലകൃഷ്ണൻ, കെ.കെ ശശിധരൻ, പി.എൻ രാജൻ എന്നിവർ സംസാരിച്ചു.