കോലഞ്ചേരി:നാല്, ഏഴ് ക്ലാസുകളിലെ മികവ് തെളിയിക്കുന്ന കുട്ടികൾക്കു വേണ്ടി നടത്തുന്ന ലി​റ്റിൽ സ്‌കോളേഴ്‌സ് പദ്ധതിക്ക് തുടക്കമായി. മലയാളം, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഉയർന്ന നിലവാരത്തിലേക്ക് കുട്ടികളെ എത്തിക്കുകയും എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷകളിൽ ഉയർന്ന വിജയം ഉറപ്പാക്കുന്നതിന് ആവശ്യമായ അക്കാഡമിക്ക് പിന്തുണ നൽകുകയുമാണ് ലക്ഷ്യം. കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാതല ഉദ്ഘാടനം സീനിയർ ഡയ​റ്റ് ഫാക്കൾ​റ്റിയംഗം എം.എൻ ജയ നിർവഹിച്ചു.