കോലഞ്ചേരി: പൗരത്വ നിയമത്തിനെതിരെ കുന്നത്തുനാട്ടിൽ വി.പി സജീന്ദ്രൻ എം.എൽ.എ യുടെ നേതൃത്വത്തിൽ നാളെ ലോംഗ് മാർച്ച് നടക്കും.കോൺഗ്രസ് പുത്തൻകുരിശ്,പട്ടിമറ്റം ബ്ളോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. വൈകിട്ട് 3 ന് കരിമുഗളിൽ നിന്നാരംഭിച്ച് പെരിങ്ങാല, മോറക്കാല, പള്ളിക്കര,കിഴക്കമ്പലം വഴി കാവുങ്ങൽ പറമ്പിൽ സമാപിക്കും.