ആലുവ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (യുണൈറ്റഡ്) കുട്ടമശേരി ബ്രാഞ്ച് സംഘടിപ്പിച്ച പ്രതിഷേധസംഗമം സംസ്ഥാന സെക്രട്ടറി ടി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്തു. എം.സി.പി.ഐ.യു കേന്ദ്രകമ്മിറ്റി അംഗം പി.പി. സാജു, സി.പി.എം ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സി.പി.ഐ ജില്ലാ എക്‌സി. അംഗം പി. നവകുമാർ, എം.സി.പി.ഐ.യു ജില്ലാ സെക്രട്ടറി വിശ്വകലാ തങ്കപ്പൻ എന്നിവർ സംസാരിച്ചു.