ആലുവ: നാഷണൽ ഫോറം ഫോർ പീപ്പിൾസ് ഫോറം ആലുവയിൽ നടത്തിയ പൗരത്വ ഭേദഗതി നിയമം അവലോകന സമ്മേളനം ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ലീലാമണി അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഫോറം പ്രസിഡന്റ് പ്രകാശ് പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് അൻവർ സാദത്ത് എം.എൽ.എ, ജി.സി.ഡി.എ ചെയർമാൻ വി. സലീം, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ഫോറം സംസ്ഥാന പ്രസിഡന്റ് പ്രദീപൻ മാലോത്ത്, ജനറൽ സെക്രട്ടറി ശശികുമാർ കാളികാവ്, കോ ഓർഡിനേറ്റർ വാഹിദ നിസാർ, താലൂക്ക് പ്രസിഡന്റ് മുഹമ്മദ്, ജനറൽ സെക്രട്ടറി ടി.എ. ജലീൽ, വൈസ് പ്രസിഡന്റ് അൻവർ എന്നിവർ പ്രസംഗിച്ചു.