sndp
പൊന്നുരുന്നി-വൈറ്റില സന്മാർഗ പ്രദീപം യോഗംവക ശ്രീനാരായണേശ്വരം ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിന് ശ്യാമഡൈനാമിക്സ് എം.ഡി.ശ്യാമപ്രകാശ് ഭദ്രദീപം കൊളുത്തുന്നു. വി.എസ്.രാമകൃഷ്ണൻ, വടക്കുംപുറം ശശിധരൻതന്ത്രി,പി.ജി.വിനോദ് കെ.എൻ.ചന്ദ്രൻ,യജ്ഞാചാര്യരമാദേവി എം.കെ.പുഷ്പാംഗദൻ.എം.കെ.രമേശ്ബാബു ഇ.എസ്.ശുചീന്ദ്രൻ എന്നിവർ സമീപം

പൊന്നുരുന്നി: പൊന്നുരുന്നി-വൈറ്റില സന്മാർഗ്ഗപ്രദീപം യോഗം വക ശ്രീനാരായണേശ്വരം ക്ഷേത്രത്തിലെ ഭാഗവത സപ്താഹദീപം തെളിഞ്ഞു. യജ്ഞാചാര്യയായ രമാദേവിയെ താലപ്പൊലിയോടെ ഭക്തർ സ്വീകരിച്ചു. ശ്യാമ ഡൈനാമിക്സ് എം.ഡി.ശ്യാമപ്രകാശ് സപ്താഹദീപ പ്രകാശനം ചെയ്തു. സപ്താഹത്തോടനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിന്റെ കലവറനിറയക്കൽ ചടങ്ങിൽ അരിയും, ദ്രവ്യവും, നാണ്യവും, ധാന്യവും, പച്ചക്കറികളും സമർപ്പിക്കുവാൻ നൂറ്കണക്കിന് ഭക്തരും എത്തിച്ചേർന്നത് ക്ഷേത്രപരിസരം ഭക്തിസാന്ദ്രമാക്കി. തുടർന്ന് നടന്ന ചടങ്ങിൽ യജ്ഞാചാര്യ രമാദേവി ഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തി. എസ്.പി.യോഗം പ്രസിഡന്റ് എം.കെ.പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. രാജേശ്വരി ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി.വി.എസ്.രാമകൃഷ്ണൻ, വടക്കുംപുറം ശശിധരൻതന്ത്രി,പി.ജി.വിനോദ് ,വൈസ് പ്രസിഡന്റ് കെ.എൻ.ചന്ദ്രൻ ,സെക്രട്ടറി എം.കെ.രമേശ്ബാബു, ജോ.സെക്രട്ടറി ഇ.എസ്.ശുചീന്ദ്രൻ എന്നിവർ സംസാരിച്ചു.