കിഴക്കമ്പലം :'മതമല്ല പൗരത്വം' എന്ന മുദ്റാവാക്യമുയർത്തി കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.പി.സജീന്ദ്രൻ എം.എൽ.എ നയിക്കുന്ന ലോംഗ് മാർച്ച് നാളെ വൈകിട്ട് 3ന് കരിമുകളിൽ നിന്ന് ആരംഭിക്കും. ടി.ജ.വിനോദ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. മാർച്ച് ചേലക്കുളത്ത് സമാപിക്കുമ്പോൾ പൊതുസമ്മേളനത്തിൽ ഉമ്മൻചാണ്ടി, ടി.എച്ച്.മുസ്തഫ, ബെന്നി ബഹനാൻ എം.പി എന്നിവർ പ്രസംഗിക്കും. 5000ഓളം ആളുകൾ മാർച്ചിൽ പങ്കെടുക്കുമെന്ന് എം.എൽ.എ അറിയിച്ചു.