കോലഞ്ചേരി: പൂതൃക്ക സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ കുടുംബ യൂണി​റ്റുകൾ ചേർന്ന് ഇടവക സംഗമവും റാലിയും നടത്തി. മീമ്പാറ സെന്റ് ജോർജ്ജ് കുരിശിനു മുമ്പിൽ തുടങ്ങിയ റാലി കുറിഞ്ഞി പള്ളി വികാരി ഫാ.ഗീവർഗീസ് ചെങ്ങനാട്ടുകുഴി ഫ്ളാഗ് ഓഫ് ചെയ്തു. വികാരി ഫാ.ഷാജി മേപ്പാടത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഡോളി സാജു, രാജമ്മ രാജൻ, പള്ളി ട്രസ്​റ്റി പി.എം. പൗലോസ്, ജനറൽ സെക്രട്ടറി ഡോ. വർഗ്ഗീസ് പ്ലാച്ചേരിൽ, വൈസ് പ്രസിഡന്റ് കെ.പി.സാജു, വി.കെ.പൗലോസ് എന്നിവർ പ്രസംഗിച്ചു.