കോലഞ്ചേരി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ ശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലും സാമൂഹ്യ ശാസ്ത്രത്തിലും പ്രവൃത്തി പരിചയത്തിലും മികവു തെളിയിക്കുന്ന കുട്ടികൾക്കു വേണ്ടി നടത്തുന്ന ഉപജില്ലാ ശാസ്ത്ര സംഗമം വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തി. ഉപജില്ലയിലെ 56 വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളെ പങ്കെടുപ്പിച്ചാണ് ശാസ്ത്ര സംഗമം സംഘടിപ്പിച്ചത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് പ്രീത ബാബുരാജ് അദ്ധ്യക്ഷയായി. ഹെഡ്മിസട്രസ് ലിസി ജോൺ ശാസ്ത്രരംഗം ഉപജില്ലാ കോഓർഡിനേ​റ്റർ പി.ജി.ശ്യാമള വർണൻ, എം.പി. ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.