കൊച്ചി : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് കാൽലക്ഷം പേരെ പങ്കെടുപ്പിച്ച് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മനുഷ്യ ഭൂപടം നിർമ്മിക്കുവാൻ യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.യോഗം യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ ഉദ്ഘാടനം ചെയ്തു.ജില്ലാ യു.ഡി.എഫ് ചെയർമാൻ എം.ഒ.ജോൺ അദ്ധ്യക്ഷത വഹിച്ചു. ജനുവരി 11 മുതൽ 15 വരെ നിയോജക മണ്ഡലം കൺവൻഷനുകളും ജനുവരി 16 മുതൽ 22 വരെ പഞ്ചായത്ത് അടിസ്ഥാനത്തിൽ മനുഷ്യ ഭൂപടത്തിന്റെ പ്രചരണാർത്ഥം ഭരണഘടനാ സംരക്ഷണ ജാഥകൾ നടത്തുവാനും തീരുമാനിച്ചു. യോഗത്തിൽ എം.എൽ.എ.മാരായ ടി.ജെ.വിനോദ്, അൻവർ സാദത്ത്, വി.പി.സജീന്ദ്രൻ, മുൻ മന്ത്രിമാരായ കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ, എൻ.വേണുഗോപാൽ, ലൂഡി ലൂയീസ്, ലാലി വിൻസെന്റ്, അബ്ദുൾ മുത്തലിബ് തുടങ്ങിയവർ പ്രസംഗിച്ചു.