കൊച്ചി: കേരള സ്റ്റേറ്ര് പൊഡക്ടിവിറ്റി കൗൺസിലിന്റെ പരിശീലന പരിപാടികൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ എത്തിക്കാൻ പ്ലാറ്റ്ഫോം തയ്യാറാക്കാൻ ഹാഷ്റൂട് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായി കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ധാരണാപത്രം ഒപ്പിട്ടു.

കളമശേരി പ്രൊഡക്ടിവിറ്റി ഹൗസിൽ നടന്ന ചടങ്ങിൽ കോമൺവെൽത്ത് ഇൻഫ്രാസ്ട്രക്ചർ പാർട്ണേർസ് യു.കെയുടെ ചെയർമാൻ ഡോ. ജോഫ്രേ ക്ളെമെന്റ്സ് വിശിഷ്ടാതിഥിയായി. പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ ഓൺലൈൻ പരിശീലന പരിപാടികൾ നാട്ടിലും വിദേശത്തും ജോലി ചെയ്യുന്ന വിദ്യാസമ്പന്നരായ യുവാക്കളുടെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജി. ശിവകുമാർ, എം. തോമസ് കടവൻ, എം.ഡി വർഗീസ്, റസൽ എന്നിവർ സംസാരിച്ചു.