മൂവാറ്റുപുഴ: ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമായി പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ന് വൈകിട്ട് നാലിന് മുളവൂർ മഹല്ല് ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടക്കും. പതുപ്പാടി ജുമാമസ്ജിദ് അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന റാലി ഹെൽത്ത് ജംഗ്ഷൻ, ചിറപ്പടി, പി.ഒ.ജംഗ്ഷൻ, വായനശാലപ്പടി ചുറ്റി മുളവൂർ പൊന്നിരിയ്ക്കപ്പറമ്പിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ എം.പി, എം.എൽ.എ, വിവിധ മത, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും.