മൂവാറ്റുപുഴ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പായിപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കളത്തൂർ നിന്ന് പേഴയ്ക്കാപ്പിള്ളിയിലേക്ക് ഭരണഘടന സംരക്ഷണ റാലിയും ഭരണഘടന സംരക്ഷണ സദസും നടത്തി. തൃക്കളത്തൂർ പള്ളിത്താഴത്ത് നടന്ന ചടങ്ങിൽ യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ .കെ. എം .സലീം റാലിയുടെ ഉദ്ഘാടനം നിർവഹിച്ചു. നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന റാലി പേഴയ്ക്കാപ്പിള്ളിയിൽ സമാപിച്ചപ്പോൾ ഭരണഘടന സംരക്ഷണ സദസ് ആരംഭിച്ചു. മണ്ഡലം പ്രസിഡന്റ് കെ. കെ. ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.ബി.ആർ.എം ഷെഫീർ മുഖ്യ പ്രഭാഷണം നടത്തി. വിനയൻ, അനിൽ, അസ്സീസ്സ് പാണ്ടിയാർപ്പിള്ളി, കെ.എച്ച്. സിദ്ധീക്ക്, സോഫിയ ബീവി, ടോമി പി .മത്തായി, അഡ്വ എൽദോസ് പോൾ , ടി.എം. മുഹമ്മദ്, എൻ.എം. നാസ്സർ, സജി പായ്ക്കാട്ട്, പി.എ. കബീർ, എന്നിവർ സംസാരിച്ചു..