മരട്: കോൺഗ്രസ് ഇന്ന് വഞ്ചനാദിനവും മരട് പോലീസ് സ്റ്റേഷൻ മാർച്ചും നടത്തും. തീരദേശ പരിപാലന നിയമം ലംഘിച്ച് അനധികൃത നിർമ്മാണം നടത്താൻ അനുമതി നൽകിയവർക്കെതിരെയുളള അന്വേഷണം പ്രഹസനമാക്കിയതിലും ഫ്ലാറ്റുകൾ പൊളിക്കുന്നതു മൂലം ഉണ്ടാകുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും പരിഹാരം തേടി പരിസരവാസികൾ നടത്തിയ സമരം സർക്കാരിന്റെ യാതൊരു ഉറപ്പും ലഭിക്കാതെ അവസാനിപ്പിക്കേണ്ടിവന്നതിലും പ്രതിഷേധിച്ചാണ് വഞ്ചനാ ദിനമാചരിക്കുന്നതെന്ന് മരട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.