sijo
സിജൊ

അങ്കമാലി: കറുകുറ്റി എടക്കുന്നിൽ ഹാർഡ്‌വെയർ കടയിലെ ജോലിക്കാരിയെ കുത്തി പരി​ക്കേൽപ്പിച്ചകേസി​ൽപ്രതി​ അട്ടാറ കിഴക്കനൂടൻ സിജോ (33) പി​ടി​യി​ലായി​. തിങ്കളാഴ്ച വൈകീട്ടായിരുന്നുസംഭവം . ആവശ്യപ്പെട്ട പണം കൊടുക്കാത്തതിനെ തുടർന്ന് നേരത്തെ പ്രതിയുമായി തർക്കമുണ്ടായിരുന്നു.തുടർന്ന് വീട്ടമ്മയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു. ജീവനക്കാരി ഈ വിവരം കടയുടമയെ വിവരമറിയിച്ചതിൽ പ്രകോപിതനായപ്രതി വീട്ടിൽ പോയി കത്തിയുമായി തിരികെയെത്തി ജീവനക്കാരിയെ കുത്തുകയായിരുന്നു.
ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വലതുകൈയുടെ വിരലുകൾക്കും മുട്ടിനു മുകളിലുമാണ് കുത്തേറ്റത്.പരുക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇവർആശുപത്രി വിട്ടു.അക്രമത്തിന് ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സിജോയെ
സി.ഐ മുഹമ്മദ് റിയാസിന്റെനേതൃത്വത്തിൽ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. അനധികൃത മദ്യ വിൽപനയും അടിപിടിയും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് സിജോ.