മൂവാറ്റുപുഴ: സർക്കാർ ഉത്തരവ് പ്രകാരം നഗരസഭാ അതിർത്തിയിൽ പ്ലാസ്റ്റിക് ക്യാരിബാഗുകളും ഒറ്റത്തവണ ഉപയോഗിച്ചു വലിച്ചെറിയുന്ന ഡിസ്‌പോസബിൾസും പൂർണമായി നിരോധിക്കുന്നതിന് മുവാറ്റുപുഴ നഗരസഭ തീരുമാനിച്ചു.
നഗരസഭ പരിധിയിൽ വരുന്ന പൊതുസ്ഥലങ്ങളിലുള്ള എല്ലാമാലിന്യ നിക്ഷേപ പോയിന്റുകളും നിർത്തലാക്കുകയും, ഇനി മുതൽ മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചു പിഴയടക്കം കടുത്ത ശിക്ഷാനടപടികൾ എടുക്കുന്നതുമാണ്. ഹരിത മൂവാറ്റുപുഴ മിഷൻ പദ്ധതിയുടെ കീഴിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജനം ഊർജിതമായി നടത്തുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.