മൂവാറ്റുപുഴ: മനുഷ്യർക്ക് അതിരുകൾ തീർക്കാതെ, മാനുഷികതയുടെ സ്വയം തണൽ മരങ്ങളാകാൻ ശ്രമിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി.അമീർ പി.മുജീബ് റഹ്‌മാൻ പറഞ്ഞു. മൂവാറ്റുപുഴ തണൽ പാലിയേറ്റീവ് ക്ലിനിക്കിന്റെ ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. തണൽ ജില്ലാ ചെയർമാൻ അബൂബക്കർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു . എൽദോ എബ്രഹാം എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഹാസ്യനടൻ വിനോദ് കോവൂർ മുഖ്യാതിഥിയായി. മുൻ എം.എൽ.എ.ജോസഫ് വാഴക്കൻ മെഡിക്കൽ എക്യുപ്‌മെന്റ് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ ഫണ്ട് സ്വീകരണവും, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ് മെഡിസിൻ കിറ്റ് വിതരണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ബി.ഇബ്രാഹീം, മുഹമ്മദ് ഉമർ ,ഡോ.ഹുസൈന്‍ സേട്ട്, കെ.കെ.ബഷീർ ,മുഹമ്മദ് അസ്ലം, പായിപ്ര കൃഷ്ണൻ,ആർ.സുകുമാരൻ, കെ.കെ.