n-c-mohanan
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണീറ്റിന്റെ ആഭിമുഖ്യത്തിൽപുതുവത്സരാഘോഷം ടെൽക് ചെയർമാൻ എൻ.സി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷം നടത്തി. ടെൽക് ചെയർമാൻ എൻ.സി മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണീറ്റ് പ്രസിഡന്റ് കെ പാർത്ഥസാരഥി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും, ചടങ്ങിൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടറായും തിരഞ്ഞെടുക്കപ്പെട്ട ജി. ജയപാൽ, മികച്ച ലേബർ ഓഫീസർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ച പെരുമ്പാവൂർ അസി. ലേബർ ഓഫീസർ ടി.കെ നാസറിനേയും ആദരിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിജയികളായ അഞ്ജന ആർ നായർ, വി.പി സുമയ്യ എന്നിവരെ നഗരസഭ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ ചടങ്ങിൽ ആദരിച്ചു. രോഗികൾക്കുള്ള സാമ്പത്തിക സഹായ വിതരണം നഗരസഭ പ്രതിപക്ഷ നേതാവ് ബിജു ജോൺ ജേക്കബ് നിർവഹിച്ചു. യൂണീറ്റ് സെക്രട്ടറി എ.എം അബ്ദുൾ അസീസ്, കെ.എം ഉമ്മർ, പി.കെ ഹസൻ, കെ. റൗഫ്, ടി.കെ അബ്ദുൾ ഖാദർ എന്നിവർ പ്രസംഗിച്ചു.