കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ മെഡിക്കൽസംഘം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 ന് വൈപ്പിൻമേഖലയിലെ നായരമ്പലം 7.14 വാർഡുകളിലെ കിടപ്പിലായ അർബുദരോഗികളുടെ വീടുകൾ സന്ദർശിച്ച് സൗജന്യമായി മരുന്നും ചികിത്സയും നൽകും. ഡോ.സി.എൻ.മോഹനൻനായർ നേതൃത്വം നൽകും. ഓച്ചന്തുരുത്ത് കൈത്താങ്ങ് പാലിയേറ്റീവ് കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടി. വിവരങ്ങൾക്ക് 94474 74616