വൈപ്പിൻ: ഇന്നത്തെ പൊതുപണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈപ്പിൻകരയിലെ സർവീസ് പെൻഷൻകാർ പ്രകടനം നടത്തി. ഞാറയ്ക്കൽ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനവും തുടർന്ന് ഞാറയ്ക്കൽ രജിസ്ട്രാഫീസിനു മുമ്പിൽ വിശദീകരണയോഗവും നടത്തി. യോഗം പ്രൊഫ. പി. കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. എ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേഷൻ എക്‌സിക്യുട്ടീവ് മെമ്പർ എൻ. ബി. ദിവാകരൻ, ബ്ലോക്ക് സെക്രട്ടറി കെ. എ. തോമസ്, വി. എസ്. രവീന്ദനാഥ്, അമ്മിണി ദാമോദരൻ, പ്രൊഫ. എം. മോഹൻ എന്നിവർ സംസാരിച്ചു.